
ഫിഫ അറബ് കപ്പ് ഖത്തർ 2025 ന്റെ ടിക്കറ്റ് വിൽപ്പന ഇന്ന്, ദോഹ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് www.roadtoqatar.qa എന്ന വെബ്‌സൈറ്റിൽ ആരംഭിക്കും.
ആരാധകർക്ക് മൂന്ന് വിഭാഗങ്ങളിലായി ടിക്കറ്റുകൾ വാങ്ങാം, വില 25 റിയാൽ മുതൽ ആരംഭിക്കുന്നു.
ടീം സപ്പൊട്ടേഴ്സിന് ഫോളോ മൈ ടീം ടിക്കറ്റും വാങ്ങാം, ഇത് ഗ്രൂപ്പ് ഘട്ടത്തിൽ അവർ ഇഷ്ടപ്പെടുന്ന ടീമിന്റെ എല്ലാ മത്സരങ്ങളിലും പങ്കെടുക്കാൻ അവരെ അനുവദിക്കും. മത്സരത്തിലുടനീളം, ആരാധകർക്ക് വൈവിധ്യമാർന്ന വിനോദ, സാംസ്കാരിക പ്രവർത്തനങ്ങൾ ആസ്വദിക്കാൻ കഴിയും.
എല്ലാ ടിക്കറ്റുകളും ഡിജിറ്റലായിരിക്കും, ഒരാൾക്ക് ഒരേസമയം പരമാവധി 6 ടിക്കറ്റുകൾ വാങ്ങാം.
കൂടാതെ ഭിന്നശേഷി ആരാധകർക്ക് ആക്‌സസ് ചെയ്യാവുന്ന ഇരിപ്പിട ഓപ്ഷനുകളും ഇതിൽ ഉൾപ്പെടും. ആക്‌സസ് ചെയ്യാവുന്ന സീറ്റുകൾ അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്ന ഭിന്നശേഷി ആരാധകർക്ക് accessibility.tickets@sc.qa എന്ന ഇ-മെയിൽ വഴി ടിക്കറ്റുകൾ ആവശ്യപ്പെടാം.




