Qatar
15-ാം വാർഷികം ആഘോഷിച്ച് അബു ഹമൂർ സഫാരിമാൾ

അബു ഹമൂറിലെ സഫാരി മാളിൽ ഇന്നലെ സഫാരി മാൾ 15-ാം വാർഷികം ആഘോഷിച്ചു. ചടങ്ങിൽ, കേക്ക് മുറിച്ചുകൊണ്ട് അധികൃതരും സഫാരി ജീവനക്കാരും സന്തോഷം പങ്കിട്ടു. ഖത്തറിലെ സഫാരി ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ഷോപ്പിംഗ് കേന്ദ്രങ്ങളിലൊന്നാണ് സഫാരി മാൾ. ചടങ്ങിൽ സഫാരി ഗ്രൂപ്പ് ചെയർമാൻ ഹമദ് ദാഫർ അബ്ദുള്ള ഹാദി അൽ അഹ്ബാബി, ഡെപ്യൂട്ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സൈനുൽ ആബിദീൻ, ജനറൽ മാനേജർ സുരേന്ദ്ര നാഥ്, മാനേജ്‌മെന്റ് ടീമിലെ മറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.




