QatarTechnology

ലെവൽ 3 ഡ്രൈവറില്ലാ വാഹനങ്ങൾക്കുള്ള അടിസ്‌ഥാന സൗകര്യ വികസനം ആരംഭിച്ചതായി ഗതാഗത മന്ത്രാലയം

മിക്ക ഡ്രൈവിംഗ് സാഹചര്യങ്ങളിലും സിസ്റ്റത്തിന് സ്വയം കൈകാര്യം ചെയ്യാൻ കഴിയുന്ന ലെവൽ 3 ഓട്ടോണമസ് വാഹനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണം ആരംഭിച്ചതായി ഗതാഗത മന്ത്രാലയം പറഞ്ഞു. ഖത്തറിന്റെ ഓട്ടോണമസ് വെഹിക്കിൾ സ്ട്രാറ്റജിയുടെ ഭാഗമായാണ് പദ്ധതി.

അതേസമയം ലെവൽ 3 ഓട്ടോണോമസ്, സിസ്റ്റം പരാജയപ്പെടുകയാണെങ്കിൽ, ഏറ്റെടുക്കാൻ ഡ്രൈവർ എപ്പോഴും തയ്യാറായിരിക്കണം. ആയതിനാൽ, ലെവൽ 3 ഓട്ടോമേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത് ലോംഗ് ഹൈവേ ഡ്രൈവുകൾ പോലെ സങ്കീർണ്ണമല്ലാത്ത ടാസ്‌ക്കുകൾക്കാണ്.

“ഇത്തരം വാഹനങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നതിനനായി രാജ്യം വികസിപ്പിക്കേണ്ട പോയിന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഞങ്ങൾ ഒരു ഓട്ടോണോമസ് വാഹന സ്ട്രാറ്റജി ആരംഭിച്ചു,” ഗതാഗത മന്ത്രാലയത്തിലെ പബ്ലിക് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് പ്രൊജക്‌റ്റ് മാനേജർ മസണ്ട് അലി അൽ മിസ്‌നെദ് പറഞ്ഞു.

സാങ്കേതികവിദ്യയുടെ അടിസ്ഥാന സൗകര്യ വികസനം, സൈബർ സുരക്ഷാ വശം, ആവശ്യമായ നിയമനിർമ്മാണങ്ങൾ എന്നിവ പോലുള്ള ഏഴ് പ്രധാന കാര്യങ്ങളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഞ്ച് വർഷത്തെ സ്ട്രേറ്റജിയാണിത്.  

ഓട്ടോണമസ് വാഹനങ്ങൾക്ക് 1 മുതൽ 5 വരെ വ്യത്യസ്ത തലങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഉയർന്ന തലങ്ങളിൽ, ലെവൽ 5 ന്റെ സ്വയംഭരണ വാഹനത്തിന് ഡ്രൈവറുടെ ആവശ്യമേയില്ല. എന്നിരുന്നാലും ലെവൽ 5 ലോകത്തിന്റെ ഒരു ഭാഗത്തും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

മികച്ചതും പാരിസ്ഥിതിക ബോധമുള്ളതുമായ ട്രാൻസിറ്റ് സംവിധാനങ്ങൾ നൽകാൻ ലക്ഷ്യമിട്ട്, ഗതാഗത മന്ത്രാലയം ഈ വർഷം സെപ്റ്റംബറിലാണ് ഓട്ടോണമസ് വെഹിക്കിൾ സ്ട്രാറ്റജി ആരംഭിച്ചത്.

ഖത്തറിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും നിയന്ത്രിക്കുന്നതിനുള്ള ഒരു പദ്ധതി വരുന്ന അഞ്ച് വർഷത്തിനുള്ളിൽ നടപ്പിലാക്കുന്നതാണ് ഓട്ടോണമസ് വെഹിക്കിൾ സ്ട്രാറ്റജിയുടെ സവിശേഷത.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button