ലോകത്തിലെ ഏറ്റവും വലിയ എയർലൈൻ നെറ്റ്‌വർക്കുകളിൽ ഒന്നായ ഖത്തർ എയർവേയ്‌സ് യുഎഇയിലെ റാസൽ ഖൈമയിലേക്കുള്ള തങ്ങളുടെ സർവീസുകൾ പുനരാരംഭിച്ചു. ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്‌സ് വിമാനം, എയർബസ് എ 320, നവംബർ 1 ന് രാത്രി 10 മണിക്ക് റാസൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.
ഖത്തർ എയർവേയ്‌സിന്റെ ദോഹ ഹബ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഒരു മണിക്കൂർ മാത്രം പറന്നാൽ യാത്രക്കാർക്ക് റാസൽഖൈമയിലെത്തിച്ചേരാം.
റാസൽഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (RAKTDA) എമിറേറ്റിലേക്കുള്ള ആഗോള കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഖത്തർ എയർവേയ്‌സുമായുള്ള പങ്കാളിത്തം പുനരാരംഭിച്ചത്.
എമിറേറ്റ് പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന അന്താരാഷ്‌ട്ര യാത്രക്കാർക്ക് മികച്ച യാത്ര സൗകര്യവും അവസരങ്ങളും ഈ ഫ്‌ളൈറ്റുകൾ പ്രദാനം ചെയ്യും. ഖത്തർ എയർവേയ്‌സിന്റെ 160 ലധികം ഡെസ്റ്റിനേഷനുകളുടെ വിപുലമായ ആഗോള ശൃംഖലയുടെ ഭാഗമായ യൂറോപ്യൻ നഗരങ്ങളിൽ നിന്നുള്ള ഒറ്റത്തവണ കണക്ഷനുകൾ ഉൾപ്പെടെയുള്ളവ പ്രയോജനപ്പെടുത്തി റാസൽഖൈമയിലേക്കുള്ള സാധ്യതകൾ പരിപോഷിപ്പിക്കാനാവുമെന്ന് എമിറേറ്റ് അതോറിറ്റി കരുതുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv