ലുസൈൽ ബൊളിവാർഡിൽ പുതുവർഷാഘോഷത്തിനായി എത്തിയത് റെക്കോർഡ് ജനക്കൂട്ടം, ഖത്തറിനെ വാഴ്ത്തി ആഗോളമാധ്യമങ്ങൾ
പുതുവർഷത്തെ വരവേൽക്കാൻ ലുസൈൽ ബൊളിവാർഡിൽ കഴിഞ്ഞ ദിവസം എത്തിയത് റെക്കോർഡ് ജനക്കൂട്ടം. മൂന്നു ലക്ഷത്തോളം സന്ദർശകരാണ് ലുസൈൽ ബൊളിവാർഡിൽ എത്തിയത്.
ആഘോഷങ്ങൾ ആഗോള മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്‌തിരുന്നു. ബിബിസിയും സിഎൻഎന്നും ലുസൈൽ ബൊളിവാർഡിലെ പുതുവർഷാഘോഷങ്ങൾ കവറേജ് ചെയ്‌തിരുന്നു.
ലൈറ്റ് ഷോയും അത് സൃഷ്ടിച്ച രൂപങ്ങളും പാറ്റേണുകളും എടുത്തുകാണിച്ച് സിഎൻഎൻ അവതാരകൻ പരിപാടിയെ മനോഹരമെന്നാണ് വിശേഷിപ്പിച്ചത്. 2024 ലെ അവസാന നിമിഷങ്ങളിൽ സംഗീതപരിപാടി അവതരിപ്പിച്ച ഡിജെ എംകെയുടെയും ഡ്രമ്മർ ക്രിസ്റ്റീനയുടെയും പ്രകടനങ്ങളെ കേന്ദ്രീകരിച്ച് ബിബിസിയും ആഘോഷങ്ങളെ പ്രശംസിച്ചു.
യുകെ മാധ്യമമായ ദി സൺ അവരുടെ യൂട്യൂബ് ചാനലിൽ ഇവൻ്റിൻ്റെ മണിക്കൂറുകളോളം കവറേജ് സ്ട്രീം ചെയ്‌തു. ഡെയ്‌ലി മെയിലും പരിപാടികളുടെ ഒരു വീഡിയോ ടിക്‌ടോക്കിൽ പങ്കിടുകയുണ്ടായി.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp