International

ലെബനനു സഹായവുമായി ഖത്തരി എയർഫോഴ്‌സ് വിമാനം ബെയ്‌റൂട്ടിലെത്തി

മരുന്നുകളും ഷെൽട്ടർ സപ്ലൈകളും ഭക്ഷണവും ഉൾപ്പെടുന്ന സഹായവുമായി ഖത്തരി അമീരി എയർഫോഴ്‌സ് വിമാനം കഴിഞ്ഞ ദിവസം ലെബനനിലെ ബെയ്‌റൂട്ടിലെ റാഫിക് ഹരിരി വിമാനത്താവളത്തിൽ എത്തി.

സമീപകാല സംഭവവികാസങ്ങൾ കാരണം മാനുഷിക പ്രതിസന്ധി നേരിടുന്ന ലെബനൻ ജനതയെ സഹായിക്കുന്നതിനായി ഖത്തർ സ്ഥാപിച്ച എയർ ബ്രിഡ്‌ജിന്റെ ഭാഗമായി ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെൻ്റാണ് ഈ സഹായം നൽകുന്നത്.

പരിസ്ഥിതി മന്ത്രിയും അടിയന്തര സമിതി ചെയർമാനുമായ ഡോ. നാസർ യാസിൻ, സാമ്പത്തിക മന്ത്രി അമീൻ സലാം, ആരോഗ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. ഹിച്ചം ഫവാസ്, ലെബനീസ് കെയർടേക്കർ ഗവൺമെൻ്റിന്റെ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ ഡോ. ഫാദി സലാം തുടങ്ങി നിരവധി പേർ സഹായം സ്വീകരിക്കാൻ എത്തിയിരുന്നു.

Related Articles

Back to top button