Qatar

യുഎസ്-ഇറാൻ പരോക്ഷ ചർച്ചകൾക്ക് വേദിയാകാൻ ഖത്തർ

യൂറോപ്യൻ യൂണിയൻ കോർഡിനേറ്ററുടെ ആഭിമുഖ്യത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകൾക്ക് ഈയാഴ്ച ദോഹയിൽ ഖത്തർ ആതിഥേയത്വം വഹിക്കും.

ചർച്ചകൾ വിജയകരമാക്കാൻ എല്ലാ കക്ഷികളെയും സഹായിക്കുന്ന അന്തരീക്ഷം ഒരുക്കാനുള്ള ഖത്തറിന്റെ പൂർണ സന്നദ്ധത വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

2015ൽ ഒപ്പുവച്ച ആണവ കരാറിന്റെ പുനരുജ്ജീവനത്തിന് സഹായകമാകുന്നതാവും പരോക്ഷ ചർച്ചകൾ. ഇത് ഗുണപരമായ ഫലങ്ങളിൽ കലാശിക്കുമെന്നും അതുവഴി മേഖലയിലെ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ ശക്തിപ്പെടുകയും ചെയ്യുമെന്നും വിശാലമായ പ്രാദേശിക സഹകരണത്തിന് പുതിയ സാധ്യതകൾ തുറക്കുമെന്നുമുള്ള ഖത്തറിന്റെ പ്രതീക്ഷയും മന്ത്രാലയം പ്രകടിപ്പിച്ചു.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button