ജീവിത നിലവാരം, സുരക്ഷ, ആരോഗ്യം, കരിയർ – ആഗോള റാങ്കിംഗിൽ മുന്നിലെത്തി ഖത്തർ
170-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിച്ച ഒരു ഓൺലൈൻ സർവേയെ അടിസ്ഥാനമാക്കി, വിവിധ മേഖലകളിലെ ലോകത്തെ മുൻനിര രാജ്യങ്ങളെ ഉൾപ്പെടുത്തി എക്‌സ്‌പാറ്റ് ഇൻസൈഡർ 2024 റാങ്കിംഗ് ഇൻ്റർനേഷൻസ് അടുത്തിടെ പുറത്തിറക്കി.
ക്വാളിറ്റി ഓഫ് ലൈഫ് വിഭാഗത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ ഖത്തർ, ഹെൽത്ത് കെയർ, സേഫ്റ്റി & സെക്യൂരിറ്റി, ട്രാവൽ & ട്രാൻസിറ്റ്, കരിയർ പ്രോസ്‌പെക്‌റ്റുകൾ എന്നിവയിൽ ആദ്യ അഞ്ചിൽ ഇടം നേടി.
175 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 174 രാജ്യങ്ങളിലായി താമസിക്കുന്ന 12,500-ലധികം പ്രവാസികൾ തങ്ങളുടെ അനുഭവങ്ങളും ചിന്തകളും പങ്കുവെച്ച് സർവേയിൽ പങ്കെടുത്തു.
പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള യുഎഇ, ഓസ്ട്രിയ, സ്പെയിൻ എന്നിവയ്ക്ക് തൊട്ടുപിന്നിൽ, ജീവിത നിലവാരത്തിൽ ആഗോളതലത്തിൽ ഖത്തർ നാലാം സ്ഥാനത്താണ്.
ഹെൽത്ത് കെയർ, ട്രാവൽ & ട്രാൻസിറ്റ്, സേഫ്റ്റി & സെക്യൂരിറ്റി, എൻവയോൺമെൻ്റ് & ക്ലൈമറ്റ്, ലെഷർ ഓപ്‌ഷനുകൾ എന്നീ അഞ്ച് ഉപവിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5