WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ദോഹയിൽ ഫ്രഞ്ച് സൂപ്പർകപ്പുയർത്തി പിഎസ്‌ജി, റെക്കോർഡ് കിരീടനേട്ടം

ദോഹയിൽ വെച്ച് നടന്ന ഫ്രഞ്ച് സൂപ്പർകപ്പ് മത്സരത്തിൽ മൊണോക്കോയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഫ്രാൻസിലെ വമ്പന്മാരായ പിഎസ്‌ജി കിരീടം സ്വന്തമാക്കി. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഡെംബലെ നേടിയ ഒരേയൊരു ഗോളിലാണ് പിഎസ്‌ജി വിജയം നേടിയത്.

വമ്പൻ താരങ്ങൾ അണിനിരന്ന പിഎസ്‌ജി മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചെങ്കിലും അവരെ തടഞ്ഞു നിർത്താൻ മൊണാക്കോക്ക് കഴിഞ്ഞു. നിരവധി മികച്ച അവസരങ്ങൾ പിഎസ്‌ജി താരങ്ങൾ തുലച്ചതും വിജയഗോൾ പിറക്കാൻ വൈകുന്നതിന് കാരണമായി.

പിഎസ്‌ജിയുടെ പതിമൂന്നാം ഫ്രഞ്ച് സൂപ്പർകപ്പ് കിരീടമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത് . ഈ കിരീടം ഏറ്റവുമധികം തവണ സ്വന്തമാക്കിയ ടീമായ അവർ തുടർച്ചയായ പതിമൂന്നാമത്തെ സീസണിലും ഒരു കിരീടമെങ്കിലും എന്ന നേട്ടവും സ്വന്തമാക്കുകയുണ്ടായി.

ദോഹയിലെ സ്റ്റേഡിയം 974ലാണ് ട്രോഫീ ഡെസ് ചാമ്പ്യൻസ് കിരീടപ്പോരാട്ടം നടന്നത്. വമ്പിച്ച ആരാധകപിന്തുണ വിസിറ്റ് ഖത്തറിന്റെ മേൽനോട്ടത്തിൽ നടന്ന മത്സരത്തിനുണ്ടായിരുന്നു. ഒരു സ്പോർട്ട്സ് ഹബ് എന്ന നിലയിലുള്ള ഖത്തറിന്റെ വളർച്ചയെ അടയാളപ്പെടുത്താനും ഇതിനു കഴിഞ്ഞു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button