Qatar

ഖത്തറിൽ ഈദ് പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

ഖത്തറിലെ ഈദുൽ ഫിത്തർ പൊതു അവധി അമീരി ദിവാൻ ഇന്ന് പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കുമുള്ള ഈദ് അവധി 2024 ഏപ്രിൽ 7 ഞായറാഴ്‌ച ആരംഭിച്ച് 2024 ഏപ്രിൽ 15 തിങ്കളാഴ്ച അവസാനിക്കും. ജീവനക്കാർ 2024 ഏപ്രിൽ 16 ചൊവ്വാഴ്ച മുതൽ ജോലി പുനരാരംഭിക്കും.

QCB, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി (QFMA) എന്നിവയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഖത്തർ സെൻട്രൽ ബാങ്ക് (QCB), ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള അവധി ക്യൂസിബി ഗവർണർ പിന്നീട് അറിയിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button