QatarUncategorized

ഖത്തറിലേക്കുള്ള അധ്യാപക റിക്രൂട്ട്‌മെന്റിൽ തട്ടിപ്പ്, വഞ്ചിതരാവരുതെന്ന് നോർക്ക

ദോഹ: നോർക്കറൂട്ട്‌സ് വഴി വിദേശത്തേക്കുള്ള തൊഴിൽ റിക്രൂട്ട്മെന്റിൽ നോർക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ എന്നു അധികൃതർ വ്യക്തമാക്കി. 

ഖത്തറിലെ ബിർള പബ്ലിക്ക് സ്കൂളിലേക്കുള്ള നോർക്ക അധ്യാപക-സ്റ്റാഫ് നിയമനത്തെ സംബന്ധിച്ച് ചില വ്യാജ വെബ്‌സൈറ്റ് വിലാസങ്ങൾ പ്രചരിച്ച സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നോർക്ക അറിയിച്ചു. 

നോർക്ക റൂട്ട്സിന്റെ തൊഴിൽ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് മറ്റൊരു ഏജന്സിയെയും ചുമതലപ്പെടുത്തിയിട്ടില്ല. അനൗദ്യോഗിക വെബ്‌സൈറ്റുകളിലോ ലിങ്കുകളിലോ വ്യക്തിഗത വിവരങ്ങളോ പണമോ നൽകി വഞ്ചിതരാവരുതെന്ന് നോർക്ക മുന്നറിയിപ്പ് നൽകി.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button