പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി സ്‌പെഷ്യൽ കോൺസുലാർ ക്യാമ്പ് സെപ്റ്റംബർ 17 ന്
ദോഹ: ഇന്ത്യന്‍ എംബസ്സിയുടെ കീഴിൽ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം, തൊഴിലാളികള്‍ക്കു വേണ്ടി സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സപ്തംബര്‍ 17 വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ മസഈദ് ഗ്ലോബല്‍ വില്ലേജ് 2 ല്‍ അംവാജ് കാറ്ററിങ് സര്‍വീസ് (സോണ്‍ 92, സ്ട്രീറ്റ് 701) ലാണ് ക്യാമ്പ് നടക്കുക.
ഉമ് സഈദ് മേഖലയിൽ നിന്നുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ക്കു പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്‌റ്റേഷന്‍ മുതലായ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാകും. ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് അപേക്ഷാ ഫോറം പൂരിപ്പിക്കാനുള്ള സഹായം രാവിലെ 8 മുതൽ തന്നെ ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നവർ ആവശ്യമായ രേഖകള്‍ കൈയില്‍ കരുതേണ്ടതുണ്ട്.
കൂടാതെ തൊഴിലാളി ബോധവല്‍ക്കരണം, തൊഴിലാളി പ്രശ്ന പരിഹാരം തുടങ്ങിയവയ്ക്കും ക്യാമ്പ് വേദിയാകും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മുന്‍കരുതലുകള്‍ പാലിക്കണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഐസിബിഎഫ് ഹെല്‍പ്പ് ഡസ്‌ക് നമ്പറുകളിൽ വിളിക്കാവുന്നതാണ്: 333 44365, 7786 7794.