Qatar
മസ്തിഷ്കാഘാതം, ഇരുപത്തഞ്ചു വയസ്സുള്ള മലയാളി യുവാവ് ഖത്തറിൽ മരണപ്പെട്ടു
ദോഹ: മസ്തിഷ്കാഘാതം ബാധിച്ച് ഒരു മാസത്തോളമായി ഖത്തറിലെ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലുണ്ടായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. വടകര തിരുവള്ളൂർ, വെള്ളൂക്കര സ്വദേശി വരിക്കേരി ഫായിസ് ആണ് മരിച്ചത്. 25 വയസ്സായിരുന്നു. ഖത്തറിലെ മൊബൈൽ ഷോപ്പിലായിരുന്നു ജോലി. രണ്ട് വർഷം മുൻപ് നാട്ടിൽ പോയി തിരിച്ചെത്തിയ ഫായിസ് വീണ്ടും നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് അസുഖ ബാധിതനായത്.
പിതാവ് അബ്ദുള്ള. സുലൈഖയാണ് മാതാവ്. മുഹമ്മദ്, ഫാരിസ്, ഫൈസൽ, ഫൈസില എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം ഖത്തറിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് എത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.