ദോഹ: ഫിഫ അറബ് കപ്പ് 2021 യോഗ്യതാ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ഇന്ന് മുതൽ തുടങ്ങി. ഏഴ് യോഗ്യത മത്സരങ്ങളും ജൂൺ 19 മുതൽ 25 വരെ തുടര്ച്ചയായ രാത്രികളിൽ, 2022 ഖത്തർ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കുന്ന ദോഹയിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, ജാസിം ബിൻ ഹമദ് സ്റ്റേഡിയം എന്നീ രണ്ട് വേദികളിലായി നടക്കും.
QAR 20 ആണ് ഒരു ടിക്കറ്റിന്റെ വില. ടിക്കറ്റുകൾ ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് വാങ്ങാം. tickets.qfa.qa.
12 വയസിന് താഴെയുള്ള കാണികൾക്ക് പ്രവേശനം ഇല്ല. കോവിഡ് വാക്സീൻ 2 ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവരോ കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് മാറിയവരോ ആയ കാണികൾക്ക് മാത്രമാണ് പ്രവേശനം ലഭ്യമാകുക. ആരാധകർക്ക് പരമാവധി നാല് ടിക്കറ്റ് വീതം വാങ്ങാൻ കഴിയും.
രണ്ട് സ്റ്റേഡിയങ്ങളും പൂർണമായും ശീതീകരിച്ചവയാണ്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച്, ഓരോ മത്സരത്തിനും സ്റ്റേഡിയത്തിന്റെ പരമാവധിയുടെ 30 ശതമാനം ശേഷിയിൽ മാത്രമാണ് പ്രവേശനം.
കാണികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. EHTERAZ ആപ്പ് കാണിക്കാനും സാമൂഹിക അകലം പാലിക്കാനും കാണികൾ ബാധ്യസ്ഥരാണ്. സ്റ്റേഡിയത്തിനുള്ളിൽ ഭക്ഷണമോ പാനീയങ്ങളോ അനുവദിക്കില്ല. വേദിക്ക് സമീപം എവിടെയും ആരാധകരെ കൂട്ടം കൂടാൻ അനുവദിക്കില്ല.
യോഗ്യത മത്സരങ്ങൾ യഥാക്രമം ഇങ്ങനെ:
ജൂൺ 19 (രാത്രി 8 മണിക്ക്) – ലിബിയ vs സുഡാൻ – ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം
ജൂൺ 20 (രാത്രി 8 മണിക്ക് കിക്ക്-ഓഫ്) – ഒമാൻ vs സൊമാലിയ – ജാസിം ബിൻ ഹമദ് സ്റ്റേഡിയം
ജൂൺ 21 (രാത്രി 8 മണിക്ക്) – ജോർദാൻ vs സൗത്ത് സുഡാൻ – ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം
ജൂൺ 22 (രാത്രി 8 മണിക്ക്) – മൗറിറ്റാനിയ vs യെമൻ – ജാസിം ബിൻ ഹമദ് സ്റ്റേഡിയം
ജൂൺ 23 (8 PM കിക്കോഫ്) – ലെബനൻ vs ജിബൂട്ടി – ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം
ജൂൺ 24 (രാത്രി 8 മണിക്ക് കിക്ക്-ഓഫ്) – പലസ്തീൻ vs കൊമോറോസ് – ജാസിം ബിൻ ഹമദ് സ്റ്റേഡിയം
ജൂൺ 25 (രാത്രി 8 മണിക്ക് കിക്ക് ഓഫ്) – ബഹ്‌റൈൻ vs കുവൈറ്റ് – ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം