ഖത്തർ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി ദോഹയിൽ
ദോഹ: ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയ്‌ശങ്കർ ദോഹയിൽ ഇന്ന് കൂടിക്കാഴ്ച നടത്തി.
ഡോ. ജയ്‌ശങ്കർ തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. ദോഹയിൽ ഖത്തറിലെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ എച്ച് ഇ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയെ കണ്ടതിൽ സന്തോഷമുണ്ടെന്നും ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിൽ ഖത്തറിന്റെ ഐക്യദാർഢ്യത്തെ അഭിനന്ദിച്ചതായും അദ്ദേഹം കുറിച്ചു.
ഉഭയകക്ഷി സഹകരണവും പ്രാദേശിക വിഷയങ്ങളിലുള്ള അഭിപ്രായരൂപീകരണങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായും ജയ്ശങ്കർ വ്യക്തമാക്കി.
Good to meet DPM & FM @MBA_AlThani_ of Qatar in Doha today. Appreciated Qatar's solidarity during the Covid second wave. Discussed our bilateral cooperation and exchanged views on regional issues. pic.twitter.com/igHvdDA2J6
— Dr. S. Jaishankar (@DrSJaishankar) June 15, 2021