Qatar
ലുസൈൽ ബോളിവാർഡ് വീണ്ടും കാൽനടക്കാർക്ക് മാത്രം
നാളെ മുതൽ 2023 ഫെബ്രുവരി 18 ശനിയാഴ്ച രാത്രി വരെ Lusail Boulevard പ്രവേശനം കാൽനടയാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തും.
നാളെ ഫെബ്രുവരി 14 ന് ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് അതിന്റെ 1.3 കിലോമീറ്റർ അവന്യൂ പരിസരത്ത് നിരവധി പരിപാടികൾ സംഘടിപ്പിക്കും.
ഫുട്ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ടെന്നീസ്, വോളിബോൾ തുടങ്ങി വിവിധ ഗെയിമുകൾ ഉൾപ്പെടെ കുടുംബ സൗഹൃദ പ്രവർത്തനങ്ങൾ രാവിലെ മുതൽ ആരംഭിക്കുമെന്ന് ലുസൈൽ സിറ്റി അറിയിച്ചു.
2022 ഡിസംബർ 18-ന് സമാപിച്ച FIFA ലോകകപ്പിൽ രണ്ടാഴ്ചയിലേറെ കാൽനടയാത്രക്കാർക്ക് മാത്രമുള്ള റോഡായി തുടർന്നതിന് ശേഷം ഈ വർഷം ജനുവരി 7-നായിരുന്നു ലുസൈൽ ബൊളിവാർഡ് വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ