ലുസൈൽ ബോളിവാർഡിൽ ഈദ് ആഘോഷങ്ങൾ
ദോഹ: ഈ വർഷത്തെ ഈദ് അൽ അദ്ഹ ആഘോഷങ്ങളോട് അനുബന്ധിച്ച് ലുസൈൽ ബൊളിവാർഡിൽ നടക്കുന്ന വിവിധ പരിപാടികൾ ഖത്തരി ഡയറും ലുസൈൽ സിറ്റിയും ഇന്ന് പ്രഖ്യാപിച്ചു.
ഈദിന്റെ ആദ്യ ദിനമായ ജൂൺ 28 ന്, എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കായി സംഘാടകർ പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്, അൽ സാദ് സ്ക്വയറിൽ രാത്രി 8:30 ന് ആരംഭിക്കുന്ന ഗംഭീരമായ വെടിക്കെട്ട് പ്രദർശനമാണ് ഇതിൽ പ്രധാനം.
ഈദ് അലങ്കാരങ്ങളും വിളക്കുകളും ജൂലൈ 5 വരെ നഗരത്തിലുടനീളം ക്രമീകരിക്കും. കൂടാതെ ലുസൈൽ സിറ്റിയിലും പരിസരത്തുമുള്ള വിനോദ കേന്ദ്രങ്ങൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയെല്ലാം ആഘോഷങ്ങളുടെ ഭാഗമാകും.
ആഘോഷങ്ങളിൽ പങ്കുചേരാനായി ഏവരെയും ലുസൈൽ ബോളിവാര്ഡിലേക്ക് ക്ഷണിക്കുന്നതായി അധികൃതർ പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi