Qatar
ഈദുൽ ഫിത്തർ ഫയർവർക്ക്സ് കാഴ്ചകൾക്ക് ഒരുങ്ങി ഖത്തർ
ഈദുൽ ഫിത്തർ ആഘോഷത്തിനായി അറബ് ലോകം തയ്യാറെടുക്കവേ ഖത്തറിലെ ഈദ് നാളുകളിലെ മുഖ്യ ആകർഷണമായ ഫയർ വർക്ക്സുകളുടെ ഷെഡ്യൂൾ പുറത്തുവിട്ടു.
വിസിറ്റ് ഖത്തർ രാജ്യത്തുടനീളമുള്ള മൂന്ന് ഐക്കൺ ലൊക്കേഷനുകളിൽ കരിമരുന്ന് പ്രദർശനത്തിനുള്ള പദ്ധതികൾ അനാവരണം ചെയ്തിട്ടുണ്ട്. താഴെ പറയുന്ന ലൊക്കേഷനുകളിൽ നടക്കുന്ന കരിമരുന്ന് ആഘോഷങ്ങളിൽ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്
– സൂഖ് വാഖിഫ്: സൂഖ് വാഖിഫ് പാർക്ക്.
– കത്താറ: കത്തറ കൾച്ചറൽ വില്ലേജ്
– അൽ വക്ര ഓൾഡ് സൂക്ക്: വാട്ടർ ഫ്രണ്ട്, അൽ വക്ര ഓൾഡ് സൂക്ക്
ഖത്തറിലെ ഉത്സവത്തിൻ്റെയും സന്തോഷത്തിൻ്റെയും ദീർഘകാല ചിഹ്നമായ കരിമരുന്ന് പ്രയോഗം, മിക്ക ആഘോഷരാവുകളുടെയും ഒരു ജനപ്രിയ വിഭവമാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5