കൊറോണ വൈറസിന്റെ ഒമൈക്രോൺ വേരിയന്റിന്റെ ഉപ വകഭേദമായ XBB.1.5 വേരിയന്റ് അഥവാ “ക്രാക്കൻ” കുവൈറ്റിൽ സ്ഥിരീകരിച്ചതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചു.
XBB.1.5 ആണ് ഇതുവരെ ഏറ്റവും കൂടുതൽ പകരാൻ കഴിയുന്ന സ്ട്രെയിൻ. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) പ്രവചനങ്ങൾ പ്രകാരം, ഇപ്പോൾ യുഎസിലെ കോവിഡ്-19 കേസുകളിൽ ഏകദേശം 28% XBB.1.5 സബ്‌വേരിയന്റാണ്. ആഗോളതലത്തിൽ അതിന്റെ വ്യാപനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബയോളജി പ്രൊഫസറായ റയാൻ ഗ്രിഗറിയാണ് ഇതിന് “ക്രാക്കൻ” എന്ന് പേര് നൽകിയത്.
കൊറോണ വൈറസ് സംഭവവികാസങ്ങളെക്കുറിച്ചുള്ള ഉപദേശക സംഘം എപ്പിഡെമിയോളജിക്കൽ സാഹചര്യത്തെ അടുത്തറിയുന്നുണ്ടെന്നും അത്തരം വേരിയന്റുകളുടെ ആവിർഭാവം പ്രതീക്ഷിക്കുന്നുണ്ടെന്നും ആശങ്കയുണ്ടാക്കുന്നില്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB