Qatar

എല്ലാ കർവ ബസ് റൂട്ടുകളും പുലർച്ചെ 4 മുതൽ അർധരാത്രി വരെ പ്രവർത്തിക്കും

എല്ലാ കർവ ബസ് റൂട്ടുകളും ഇപ്പോൾ ദിവസവും പുലർച്ചെ 4 മുതൽ അർധരാത്രി 12 വരെ സർവീസ് നടത്തുമെന്ന് ഖത്തറിന്റെ സംയോജിത പൊതുഗതാഗത ശൃംഖലയായ സില അറിയിച്ചു.

ബസ് റൂട്ടുകൾ എൽ 533 (ഹമദ് ഇന്റർനാഷണൽ എയർപോർട്ട്-സർക്കുലർ വഴി മതർ ഖദീം), ടി 612 (ഇൻഡസ്ട്രിയൽ ഏരിയ-ഹമദ് ഇന്റർനാഷണൽ എയർപോർട്ട്) എന്നിവ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.

കൂടാതെ, ദോഹ മെട്രോയും ലുസൈൽ ട്രാമും ഇപ്പോൾ പുലർച്ചെ 3 മണി വരെ പ്രവർത്തിക്കുന്നുണ്ട്. 37 മെട്രോ സ്‌റ്റേഷനുകൾ, 7 ട്രാം സ്‌റ്റേഷനുകൾ, മെട്രോ ട്രെയിനുകളുടെയും ട്രാമുകളുടെയും മുഴുവൻ ഫ്‌ളീറ്റും എല്ലാ ദിവസവും രാവിലെ 6 മുതൽ 3 വരെ പ്രവർത്തിക്കും.

മെട്രോയിലെ എല്ലാ വണ്ടികളും സ്റ്റാൻഡേർഡ് ക്ലാസിലേക്ക് മാറ്റുന്നതിനാൽ ദോഹ മെട്രോ ഗോൾഡ്, ഫാമിലി ക്ലാസും താൽക്കാലികമായി നിർത്തിവച്ചു. ഫിഫ ലോകകപ്പ് ഖത്തർ 2022 കാലത്ത് ട്രെയിനുകളുടെ ശേഷി വർധിപ്പിക്കാനാണ് നടപടി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button