വൻ ജനാവലിയിലും സുരക്ഷയിലും ഇസ്മയിൽ ഹനിയ്യയുടെ കബറടക്കം ലുസൈലിൽ നടന്നു
കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയ കാര്യ സമിതിയുടെ തലവൻ ഇസ്മയിൽ ഹനിയ്യയുടെ കബറടക്കം ഇന്ന് ജുമാ പ്രാർത്ഥനക്ക് ശേഷം ലുസൈലിൽ നടന്നു. കബറടക്കത്തിന് മുന്നോടിയായി ആയിരക്കണക്കിന് ആളുകൾ ദോഹയിലെ ഇമാം മുഹമ്മദ് ഇബ്ൻ അബ്ദുൽ അൽ-വഹാബ് മസ്ജിദിൽ നടന്ന മയ്യിത്ത് നിസ്കാരത്തിൽ പങ്കെടുത്തു.
മറ്റ് പലസ്തീൻ വിഭാഗങ്ങളുടെ പ്രതിനിധികളും പൊതുജനങ്ങളും നഗരത്തിൽ നടന്ന പ്രാർത്ഥന പരിപാടികളിൽ പങ്കെടുത്തു.
ഹനിയ്യ ഹമാസിൻ്റെ രാഷ്ട്രീയ ഓഫീസിലെ അംഗങ്ങളോടൊപ്പം ദീർഘകാലം ഖത്തറിലാണ് താമസിച്ചിരുന്നത്. ഖത്തറിലെ ദേശീയ മസ്ജിദിൽ കനത്ത സുരക്ഷാ സംവിധാനങ്ങൾക്കിടയിലാണ് അദ്ദേഹത്തിൻ്റെ കുടുംബം സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.
ചടങ്ങിലുടനീളം അന്തരീക്ഷം പലസ്തീൻ ഐക്യദാർഢ്യത്താൽ മുഖരിതമായിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5