QatarUncategorized

ഇൻഡിഗോയ്ക്ക് ദോഹ-പൂനെ സർവീസ് കൂടി

ഇന്ത്യൻ ബഡ്ജറ്റ് എയർലൈനായ ഇൻഡിഗോയ്ക്ക് ദോഹയിൽ നിന്നും ഇന്ത്യയിലേക്കും തിരിച്ചും ഒരു സർവീസ് കൂടി. ഒക്ടോബർ 1 മുതൽ പൂനയിലേക്കാണ് ഇൻഡിഗോ സർവീസ് ആരംഭിക്കുന്നത്. 

ദോഹയില് നിന്നും 1:55 ന് പുറപ്പെടുന്ന 6E 1782 വിമാനം രാവിലെ 7:45 ന് പൂനെയില് എത്തും.  പൂനെയിൽ നിന്ന് തിരികെ രാത്രി 9:45 ന് പുറപ്പെടുന്ന 6E 1783 വിമാനം 11:20 നാണ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക.

1066 ഖത്തര് റിയാൽ ആണ് ദോഹയിൽ നിന്ന് പൂനെയിലേക്കുള്ള സര്വീസിന്റെ ഏകദേശ ടിക്കറ്റ് നിരക്ക്. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. നേരത്തെ സര്വീസ് നടത്തുന്ന A320 വിമാനവും ബുക്കിംഗ് തുടരുന്നുണ്ട്. 

ഡൽഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ് തിരുവനന്തപുരം, ലക്നൗ, കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് ഇന്ഡിഗോയ്ക്ക് നിലവിൽ ദോഹ സര്വീസുള്ളത്. കഴിഞ്ഞ മാസങ്ങളിൽ തിരുച്ചിറപ്പള്ളിയിലേക്കും ഒരു സര്വീസ് ആരംഭിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button