ഉമ്മ് സലാൽ സെൻട്രൽ മാർക്കറ്റിൽ ജനുവരി 9 മുതൽ ഹണി ഫെസ്റ്റിവൽ ആരംഭിക്കും
2025 ജനുവരി 9 മുതൽ ജനുവരി 18 വരെ ഉമ്മ് സലാൽ സെൻട്രൽ മാർക്കറ്റിൽ ഹണി ഫെസ്റ്റിവൽ നടക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
ഉമ്മ് സലാൽ വിൻ്റർ ഫെസ്റ്റിവലിന്റെ ഭാഗമാണ് ഹസാദ് ഫുഡ് കമ്പനിയുമായി സഹകരിച്ച് കാർഷിക കാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ഈ പത്ത് ദിവസത്തെ പരിപാടി. ഫെസ്റ്റിവൽ ദിവസവും 9:00 AM മുതൽ 1:00 PM വരെയും 4:00 PM മുതൽ 8:00 PM വരെയും സന്ദർശകർക്കായി തുറന്നിരിക്കും. പ്രാദേശിക കർഷകരെ പിന്തുണയ്ക്കുകയും തേൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം ഖത്തറിൻ്റെ പ്രകൃതി വൈവിധ്യത്തെ ഉയർത്തിക്കാട്ടുന്ന വിവിധതരം പ്രാദേശിക തേനുകൾ ഇതിൽ പ്രദർശിപ്പിക്കും.
2024 നവംബർ 21 മുതൽ 2025 ഫെബ്രുവരി 19 വരെ നടക്കുന്ന ഉമ്മുസലാൽ വിൻ്റർ ഫെസ്റ്റിവൽ ദേശീയ ഐഡൻ്റിറ്റി ആഘോഷിക്കുന്നതിനും പ്രാദേശിക ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കുന്നതിനുമായി നിരവധി സുപ്രധാന പരിപാടികളും പ്രദർശനങ്ങളും നടത്തുന്നു.
അസ്‌വാഖ് ഫോർ ഫുഡ് ഫെസിലിറ്റീസ് മാനേജ്‌മെൻ്റ് കമ്പനി (ഹസാദ് ഫുഡിൻ്റെ അനുബന്ധ സ്ഥാപനം) നിയന്ത്രിക്കുന്ന ഉം സലാൽ സെൻട്രൽ മാർക്കറ്റ് 60,000 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ളതാണ്. അൽ-മജെദ്, അൽ-ഷമാൽ ഹൈവേകളുടെ ഇന്റർസെക്ഷനിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
നേരത്തെ, ഉം സലാൽ വിൻ്റർ ഫെസ്റ്റിവലിൽ 2024 ഡിസംബർ 19 മുതൽ 26 വരെ പുഷ്പമേള സംഘടിപ്പിച്ചിരുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx