വൻതോതിൽ പുകയില കടത്താനുള്ള ശ്രമം ഖത്തർ പോർട്ട് കസ്റ്റംസ് തടഞ്ഞു
ഏകദേശം 8 ടൺ നിരോധിത പുകയില രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ഹമദ് പോർട്ട് ആൻഡ് സതേൺ പോർട്ട്സ് കസ്റ്റംസ് അഡ്മിനിസ്ട്രേഷനിലെ ഖത്തർ കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. ചരക്ക് കടത്താൻ ഉപയോഗിച്ച ട്രെയിലറുകളിലൊന്നിൽ സംശയം തോന്നിയതിനെ തുടർന്ന് ട്രെയിലർ പരിശോധനയ്ക്ക് വിധേയമാക്കി. അതിനുള്ളിലെ രഹസ്യ മുറിയിൽ നിരോധിത വസ്തുക്കൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
ഖത്തറിലേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് അതോറിറ്റി ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യത്തേക്കുള്ള അനധികൃത കള്ളക്കടത്ത് ശ്രമങ്ങൾ കണ്ടെത്തുന്നതിനും പരാജയപ്പെടുത്തുന്നതിനുമുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യയിലും രീതികളിലും ഇൻസ്പെക്ടർമാർ തീവ്ര പരിശീലനം നേടിയിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5