Qatar
ഖത്തറിലേക്ക് ഹാഷിഷ് കടത്താൻ ശ്രമിച്ചയാളെ കസ്റ്റംസ് അതോറിറ്റി പിടികൂടി
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെ ലാൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടി. യാത്രക്കാരൻ്റെ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന ഹാഷിഷ് കണ്ടെടുക്കുന്ന വീഡിയോ കസ്റ്റംസ് അതോറിറ്റി പങ്കുവെച്ചിരുന്നു.
പരിശോധനയ്ക്കിടെയാണ് അധികൃതർ മയക്കുമരുന്ന് കണ്ടെത്തിയത്. പിടികൂടിയ ഹാഷിഷിന്റെ ആകെ ഭാരം ഏകദേശം 80 ഗ്രാമാണ്.