BusinessQatar

നവംബറിൽ പ്രീമിയം പെട്രോൾ വില കൂടും

2022 നവംബർ മാസത്തെ ഇന്ധന വില ഖത്തർ എനർജി ഇന്ന് പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന്റെ വില കഴിഞ്ഞ മാസത്തേക്കാൾ കൂടുതലായിരിക്കും, ഇപ്പോൾ ഇത് QR 2 ആണ്.

എന്നാൽ, സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വില ഒക്ടോബറിലെ പോലെ തന്നെ തുടരും. സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് നവംബറിലും വില.

ജൂലൈ, ജൂൺ മാസങ്ങളിൽ, പ്രീമിയം പെട്രോളിന്റെ വില ഓരോ മാസവും 5 ദിർഹം കുറച്ചിരുന്നു, അതേസമയം 2021 നവംബർ മുതൽ സൂപ്പർ, ഡീസൽ വിലകളിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button