2021 ലെ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിലെ വിമാനത്താവളങ്ങളുടെ റേറ്റിംഗും റാങ്കിങ്ങും നിശ്ചയിക്കുന്ന അന്താരാഷ്ട്ര ഏജൻസിയായ സ്കൈട്രാക്‌സിന്റെ 2021 ലെ എയർപോർട്ട് അവാർഡുകളിലാണ് ഹമദ് വിമാനത്താവളം പുരസ്‌ക്കാരം സ്വന്തമാക്കിയത്. റാങ്കിംഗിൽ, തങ്ങളിൽ വിശ്വാസമർപ്പിച്ച് വോട്ട് രേഖപ്പെടുത്തിയ യാത്രക്കാർക്ക് എച്ച്ഐഎ അധികൃതർ ട്വിറ്ററിൽ നന്ദി അറിയിച്ചു.
കോവിഡ്-19 മാഹാമാരി സൃഷ്ടിച്ച വെല്ലുവിളികളെ അനായാസം നേരിട്ട് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ പ്രദാനം ചെയ്ത വിമാനത്തവളങ്ങളാണ് അവാർഡ് നിർണയത്തിൽ മുന്നിട്ട് നിന്നത്. കഴിഞ്ഞ 18 മാസക്കാലയാളവിൽ ലോകത്തെ എയർ ട്രാവൽ മേഖല ഏറ്റവും ദുഷ്കരമായ പ്രതിസന്ധിയിലൂടെ കടന്ന് പോയപ്പോൾ ഉപഭോക്താക്കൾക്കും സ്റ്റാഫുകൾക്കും ഏറ്റവും സുരക്ഷിതമായ പരിതസ്ഥിതി പ്രദാനം ചെയ്ത വിമാനത്താവളങ്ങളെ റിപ്പോർട്ട് പരാമർശവിധേയമാക്കി.
സ്കൈട്രാക്‌സ് അവാർഡുകളിലെ ആദ്യ 10 മികച്ച വിമാനത്താവളങ്ങൾ ഇവയാണ്:
- ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
- ടോക്കിയോ ഹനേഡ വിമാനത്താവളം
- സിംഗപ്പൂർ ചാംഗി വിമാനത്താവളം
- ഇഞ്ചിയോൺ ഇന്റർനാഷണൽ എയർപോർട്ട്
- ടോക്കിയോ നരിറ്റ വിമാനത്താവളം
- മ്യൂണിച്ച് എയർപോർട്ട്
- സൂറിച്ച് വിമാനത്താവളം
- ലണ്ടൻ ഹീത്രൂ വിമാനത്താവളം
- കൻസായ് അന്താരാഷ്ട്ര വിമാനത്താവളം
- ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളം