ബിർല പബ്ലിക്ക് സ്‌കൂളിൽ ഡബിൾ ഷിഫ്റ്റ് സമ്പ്രദായം ജനുവരി 15 മുതൽ ആരംഭിക്കും
വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ബിർള പബ്ലിക് സ്‌കൂൾ ജനുവരി 15 മുതൽ ഡബിൾ-ഷിഫ്റ്റ് ക്ലാസുകൾ ആരംഭിക്കും. ഇത് എല്ലാ വിദ്യാർത്ഥികൾക്കും മികച്ച സുരക്ഷയും പഠന അന്തരീക്ഷവും ഉറപ്പാക്കുന്നു.
“സുരക്ഷിതമായ അന്തരീക്ഷത്തിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്. വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരത്തെ ബാധിക്കാതെ ഡബിൾ-ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഞങ്ങൾ ചെയ്‌തിട്ടുണ്ട്.”
പുതിയ ഷെഡ്യൂളിൽ, മെയിൻ സ്‌കൂൾ കാമ്പസിലുള്ള കെജി 1 ക്ലാസുകളും ഗ്രേഡ് 5 ക്ലാസുകളും പ്രൈമറി 1, പ്രൈമറി 2 കാമ്പസുകളിൽ നിന്നുള്ള ഗ്രേഡ് 1 ക്ലാസുകളും ഉച്ചയ്ക്ക് ശേഷമായി മാറും. ഉച്ചകഴിഞ്ഞുള്ള ഈ ഷിഫ്റ്റുകൾ അബു ഹമൂറിലെ മെയിൻ സ്‌കൂൾ കാമ്പസിലാണ് നടക്കുക.
സമയക്രമം ഇപ്രകാരമാണ്:
KG 1: 11:30 AM മുതൽ 3:30 PM വരെ
ഗ്രേഡ് 1, ഗ്രേഡ് 5: 1:00 PM മുതൽ 6:00 PM വരെ
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx