WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatarsports

ഏഷ്യൻ കപ്പ് ഫുട്‌ബോൾ ഖത്തർ 2023: നറുക്കെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

ക്വാലാലംപൂർ: 2023 എഎഫ്‌സി ഏഷ്യൻ കപ്പ് 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിൽ നടക്കുമെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും (എഎഫ്‌സി) പ്രാദേശിക സംഘാടക സമിതിയും (എൽഒസി) നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാൽ ഇതിനായുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടു.

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ന്റെ ഔദ്യോഗിക നറുക്കെടുപ്പ് ചടങ്ങ് 2023 മെയ് 11 ന് ഉച്ചയ്ക്ക് 2 മണിക്ക് (പ്രാദേശിക സമയം) ദോഹയിലെ ലോകപ്രശസ്ത കത്താറ ഓപ്പറ ഹൗസിൽ നടക്കുമെന്ന് സംഘാടകർ സ്ഥിരീകരിച്ചു. നറുക്കെടുപ്പിന് ശേഷം ഒഫീഷ്യൽ മാച്ച് ഷെഡ്യൂളും ഉടൻ തന്നെ അനാവരണം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഏഷ്യൻ ഫുട്‌ബോളിലെ ഏറ്റവും മികച്ച 24 രാജ്യങ്ങൾ വൻകരയിലെ ഏറ്റവും വലിയ ഫുട്‌ബോൾ ട്രോഫിക്കായി മത്സരിക്കും, മുമ്പെന്നത്തേക്കാളും കൂടുതൽ ആരാധകരുമായി ഇടപഴകാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ടൂർണമെന്റിന്റെ 18-ാം പതിപ്പ് ഉദ്ഘാടന മത്സരം വെള്ളിയാഴ്ചയും ഫൈനൽ വാരാന്ത്യ ദിനത്തിലും ഷെഡ്യൂൾ ചെയ്യും.

അതേ സമയം, ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൂർണമെന്റ് എട്ട് സ്റ്റേഡിയങ്ങളിൽ അരങ്ങേറുമെന്ന് AFC, LOC എന്നിവ സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ ആറെണ്ണം FIFA World Cup Qatar 2022-ന്റെ വേദികളായിരുന്ന അൽ ജനൂബ് സ്റ്റേഡിയം, അൽ ബൈത്ത് സ്റ്റേഡിയം, അഹമ്മദ് ബിൻ അലി സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, ജാസിം ബിൻ ഹമദ് സ്റ്റേഡിയം, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം എന്നിവയിൽ ആയിരിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

AFC ഏഷ്യൻ കപ്പ് ഖത്തർ 2023, 30 ദിവസങ്ങളിലായി നടക്കും, 28 ദിവസത്തെ 2019 യുഎഇ എഡിഷനേക്കാൾ ഈ പ്രാവശ്യം 2 ദിനം കൂടുതലാവും.

ഏഷ്യൻ ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വിസ്മയ കാഴ്ച്ചയാണ് പ്രാദേശിക സംഘാടക സമിതിയും ഖത്തർ ഫുട്ബോൾ അസോസിയേഷനും സംഘടിപ്പിക്കുന്നതെന്ന് എഎഫ്‌സി പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button