കുവൈറ്റിൽ തീപിടിത്തം; മലയാളി കുടുംബത്തിന് ദാരുണാന്ത്യം
കുവൈറ്റിലെ അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ഒരു മലയാളി കുടുംബത്തിലെ നാല് പേർ മരിച്ചു. മാത്യു മുളക്കൽ (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് മരിച്ചത്. ആലപ്പുഴ ജില്ലയിലെ നീരാട്ടുപുറം സ്വദേശികളാണ് കുടുംബം.
നാട്ടിൽ അവധി കഴിഞ്ഞ് വെള്ളിയാഴ്ച വൈകീട്ട് കുവൈറ്റിലേക്ക് മടങ്ങിയതായിരുന്നു കുടുംബം. രാത്രി ഒമ്പത് മണിയോടെ ഫ്ലാറ്റിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.
എസിയിലെ വൈദ്യുതി തകരാറിനെ തുടർന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു. വിഷപ്പുക ശ്വസിച്ചാണ് കുടുംബം മരിച്ചതെന്നും സൂചനയുണ്ട്. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി മൃതദേഹങ്ങൾ കണ്ടെടുത്തു. ദാരുണമായ സംഭവത്തിലേക്ക് നയിച്ച സാഹചര്യം മനസിലാക്കാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5