Qatar
ഖത്തറിൽ ഒരാഴ്ച്ച കാറ്റും പൊടിക്കാറ്റും, ചൂട് കുറയും
ഒക്ടോബർ 18 തിങ്കളാഴ്ച മുതൽ ഖത്തറിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് പ്രതീക്ഷിക്കുന്നതായും ഇത് താപനില കുറയാൻ കാരണമായയെക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ആഴ്ചാവസാനം വരെ കാറ്റ് തുടരുമെന്നും ക്യൂഎംഡി പറഞ്ഞു. 10 മുതൽ 20 മൈൽ വരെയും പകൽ സമയങ്ങളിൽ ചിലയിടങ്ങളിൽ 30 മൈൽ വരെയും കാറ്റ് വേഗത പ്രാപിക്കും.
ശക്തമായ പൊടിക്കാറ്റിനും തിരശ്ചീന ദൃശ്യപരിധി 2 കിലോമീറ്ററിലും കുറയുന്നതിനും കാറ്റ് കാരണമാകും. 12 അടി വരെ ഉയരത്തിൽ വേലിയേറ്റമുണ്ടാകും. താപനിലയിൽ നേരിയ കുറവിനും വടക്കുപടിഞ്ഞാറൻ കാറ്റ് കാരണമാകും. ഈ ദിവസങ്ങളിൽ 30-38 ഡിഗ്രി സെൽഷ്യസ് പരമാവധി താപനിലയും 18-29 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനിലയും ആയിരിക്കും.
സമുദ്രമേഖലയിൽ ജാഗ്രത പുറപ്പെടുവിച്ച കാലാവസ്ഥാ മന്ത്രാലയം ഈ ദിവസങ്ങളിൽ എല്ലാ സമുദ്രജോലികളും നിർത്തിവെക്കാനും ആവശ്യപ്പെട്ടു.