WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatarsports

അമീർ കപ്പ് ഫൈനൽ: ഫാൻ ഐഡികൾ വീട്ടിലെത്തും, ക്യുഎൻസിസിയിൽ നിന്നും വാങ്ങാം

ഒക്ടോബർ 22 ന് നടക്കുന്ന അമീർ കപ്പ് ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ ഫാൻ ഐഡിക്ക് രജിസ്റ്റർ ചെയ്തവർക്ക് ഫാൻ ഐഡി ഖത്തർ പോസ്റ്റ് വഴി സൗജനമായി വീട്ടിലെത്തുമെന്നു സുപ്രീം ഡെലിവറി ഫോർ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. 

കൂടാതെ, ഖത്തർ നാഷണൽ കണ്വെന്ഷൻ സെന്ററിൽ നിന്നും എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 11 വരെ സീറ്റ് ബുക്ക് ചെയ്യാനും ഫാൻ ഐഡി സ്വീകരിക്കാനും സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിനായുള്ള കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.

ക്ളബ്ബുകളായ അൽ റയ്യാനും അൽ സദ്ദും ഏറ്റുമുട്ടുന്ന ഫൈനൽ മത്സരം ഖത്തർ സമയം വൈകിട്ട് 7 ന് അൽ തുമാമ സ്റ്റേഡിയത്തിലാണ് നടക്കുക. ലോകകപ്പിനായി ഖത്തറിലൊരുങ്ങുന്ന പ്രധാനസ്റ്റേഡിയമായ അൽ തുമാമയിലെ ഉദ്ഘാടന മത്സരം കൂടിയാകും ഇത്.

ടിക്കറ്റ് വാങ്ങിയ ശേഷം കാഴ്ചക്കാർ ഫാൻ ഐഡിക്കായി നിർബന്ധമായും അപേക്ഷിക്കണം. ഇതിനായി പാസ്‌പോർട്ട് സൈസിലുള്ള ഫോട്ടോയും അപ്ലോഡ് ചെയ്യണം. 

ഫാൻ ഐഡികൾ വാങ്ങാനായി, കാണികൾ പാസ്പോർട്ടോ ഖത്തർ ഐഡിയോ സമർപ്പിക്കണം. കൂടാതെ, അപേക്ഷിച്ചപ്പോൾ ലഭിച്ച കൺഫർമേഷൻ ഇമെയിലോ എസ്എംഎസ്സോ ഹാജരാക്കുകയും ചെയ്യണം. ഒപ്പം, അപേക്ഷകൻ വാക്സിനേറ്റഡ് ആണെന്ന് തെളിയിക്കാൻ ഇഹ്തിറാസ് സ്റ്റാറ്റസും കാണിക്കണം. 

ഫാൻ ഐഡിയുള്ളവരെ മാത്രമേ ഫൈനൽ മത്സരം കാണാൻ സ്റ്റേഡിയത്തിൽ അനുവദിക്കൂ. അന്നേ ദിവസം ഇവർക്ക് ദോഹ മെട്രോയിൽ യാത്രയും സൗജന്യമായിരിക്കും. 

അമീർ കപ്പ് ഫാൻ ഐഡിയുമായി ബന്ധപ്പെട്ട സഹായങ്ങൾക്ക്, https://ac21.qa എന്ന വെബ്സൈറ്റ്, അല്ലെങ്കിൽ +974 8008052 എന്ന നമ്പർ വഴിയോ സമീപിക്കാം. കൂടാതെ support@ac21.qa– ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്.

നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച്, പ്രായമായവർ, ഗുരുതര രോഗമുള്ളവർ, 3 വയസ്സിന് താഴെയുള്ള കുട്ടികൾ മുതലായവർ വാക്സിനേറ്റഡ് ആണെങ്കിൽ പോലും സ്റ്റേഡിയത്തിൽ പങ്കെടുക്കരുത് എന്നാണ് നിർദ്ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button