ദോഹ: പ്രൈമറി ഹെല്ത്ത് കെയർ കോർപ്പറേഷൻ നർ’ആക്കൂം മൊബൈൽ ആപ്പിലൂടെ കോവിഡ് വാക്സിനേഷനു അപ്പോയിന്മെന്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ആരംഭിച്ചു. 27 ഹെൽത്ത് കെയർ സെന്ററുകളിൽ നിന്നുമുള്ള വാക്സിനേഷന് ആപ്പ് പ്രയോജനപ്പെടുത്താം. പിഎച്സിസിയിൽ ഹെൽത്ത് കാർഡ് രെജിസ്റ്റർ ചെയ്യാൻ യോഗ്യരായ മുഴുവൻ പേർക്കും സേവനം ഉപയോഗിക്കാം. ഒരു വർഷ കാലാവധിക്ക് മുൻപുള്ള ഖത്തർ ഐഡി കൈവശമുള്ളവർക്ക് നർആക്കൂം ആപ്പിലൂടെ വാക്സിനേഷനു രജിസ്റ്റർ ചെയ്യാൻ നിലവിൽ സാധ്യമല്ല.
നർ’ആക്കൂം ആപ്പിൽ ലോഗിൻ ചെയ്ത് ഇ-സർവീസ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് ‘Request COVID-19 Vaccine’’ എന്ന അപേക്ഷ നൽകുക. തുടർന്ന് ഖത്തർ ഐഡി നൽകി ഒടിപി വെരിഫൈ ചെയ്യുക. തുടർന്നുള്ള ക്ലിനിക്കൽ ഫോമിൽ, അപേക്ഷകന്റെ പ്രൈമറി ഹെൽത്ത് സെന്റർ അടക്കമുള്ള വിവരങ്ങൾ നൽകുക.
മുൻഗണന അനുസരിച്ച് സൗകര്യപ്രദമായ മൂന്ന് തിയ്യതികൾ തിരഞ്ഞെടുക്കാം. അപ്പോയിന്മെന്റ് റഫറൻസ് നമ്പർ അടങ്ങുന്ന കൺഫർമേഷൻ മെസ്സേജ് ഉടൻ എസ്എംഎസ് ആയി ലഭിക്കും. നൽകിയ വിവരങ്ങൾ വിലയിരുത്തിയ ശേഷം ഹെൽത്ത് കെയർ സ്റ്റാഫ് കൃത്യമായ തിയ്യതി ഉറപ്പുവരുത്താനായി അപേക്ഷകനെ ഫോണിൽ വിളിക്കും. ശേഷം കൺഫേം ചെയ്‌ത തിയ്യതി അപേക്ഷകന് ബുക്ക് ചെയ്യാവുന്നതാണ്. അപ്പോയിന്മെന്റ് ഫോണിൽ എസ്എംഎസ് ആയി അറിയിക്കും. ഹെൽത്ത് കെയർ സ്റ്റാഫിന്റെ 3 കോളുകൾക്കും പ്രതികരിക്കാത്ത അപേക്ഷകരെ പെൻഡിംഗ് ലിസ്റ്റിലേക്ക് മാറ്റും.
തങ്ങളുടെ നിശ്ചിത ഹെൽത്ത് സെന്റർ അറിയാത്തവർക്കും ഓണ്ലൈൻ റിക്വസ്റ്റ് ആയി അപേക്ഷിക്കാൻ സാധിക്കും. അങ്ങനെ അപേക്ഷിക്കുന്നവർക്ക് മേൽവിലാസത്തിന് അടുത്തുള്ള ഹെൽത്ത് സെന്ററിലേക്ക് സേവനം ലഭ്യമാക്കും. അപ്പോയിന്മെന്റ് റഫറൻസ് നമ്പർ അടങ്ങുന്ന സന്ദേശം എസ്എംഎസ് ആയി ഉടൻ ലഭിക്കും.