WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
QatarTechnology

ഖത്തറിൽ രേഖകൾ ഇനി കൊണ്ടുനടക്കേണ്ട. മെട്രാഷ്2 ആപ്പിൽ ‘ഇ-വാലറ്റ്’ അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. 

ദോഹ: ഖത്തറി ഐഡി കാർഡ്, റെസിഡൻസ് പെർമിറ്റ്, ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഫാൻസി/സിഗ്‌നിഫിക്കന്റ് നമ്പറിന്റെ ഉടമസ്ഥാവകാശം എന്നിവ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ ഇനി കൊണ്ടുനടക്കേണ്ട ആവശ്യമില്ല.  പകരം ഇതെല്ലാം മെട്രാഷ് 2 ആപ്പിലൂടെ ഡിജിറ്റലായി ഉപയോഗിക്കാനുള്ള അനുമതിയൊരുങ്ങുകയാണ് ഇ-വാലറ്റ് സംവിധാനത്തിലൂടെ. ഇതിനോടകം ജനകീയമായ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ്2 ആപ്പിന്റെ വിപ്ലവകരമായ പുതിയ ചുവടുവെപ്പാണ് മന്ത്രാലയം ഇന്നവതരിപ്പിച്ച ഇ-വാലറ്റ് സേവനം.

രേഖകൾ നേരിട്ട് പ്രിന്റ് രൂപത്തിൽ കൊണ്ടുനടക്കേണ്ടതില്ലെന്നതും എല്ലാം ഒരൊറ്റ മൊബൈൽ ആപ്പിൽ ഒതുങ്ങുകയാണെന്നതും ജനങ്ങൾക്ക് വലിയ അളവിൽ സഹായകമാണ്. ഒപ്പം ചുരുങ്ങിയ സമയത്തിനുള്ളിൽ ഇടപാടുകൾ പൂർത്തിയാക്കാനും ഇ-വാലറ്റ് സഹായിക്കും. 

സേവനങ്ങൾക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളെയും വിഭാഗങ്ങളെയും സമീപിക്കുമ്പോൾ പൊതുജനങ്ങൾക്ക് ഇ-വാലറ്റ് ഉപയോഗിച്ചാൽ മതി. സുരക്ഷ ഉദ്യോഗസ്ഥരോ ട്രാഫിക് പൊലീസുകാരോ ആവശ്യപ്പെടുകയാണെങ്കിലും മൊബൈൽ അപ്ലിക്കേഷനിലെ ഇ-വാലറ്റ് ഉപയോഗപ്പെടുത്താമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button