ലുസൈൽ ഗ്രൗണ്ടിൽ ഈദ് പ്രാർത്ഥന നടത്തി അമീർ
അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ന് രാവിലെ ലുസൈൽ പ്രാർഥന ഏരിയയിൽ ഈദ് അൽ അദ്ഹ പ്രാർത്ഥന നടത്തി.
ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽതാനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, ഷൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനേം, മന്ത്രിമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ, കൂടാതെ രാജ്യത്തെ നിരവധി അംബാസഡർമാരും നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാരും നമസ്കാരത്തിൽ പങ്കുചേർന്നു.
കാസേഷൻ കോടതി ജഡ്ജിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ അംഗവുമായ ഹിസ് എമിനൻസ് ഷെയ്ഖ് ഡോ. തഖീൽ ബിൻ സയർ അൽ ഷമ്മാരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ഈദ് പ്രഭാഷണം നടത്തുകയും ചെയ്തു, ഈദ് രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രകടനമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ആത്മാവിനെ ശുദ്ധീകരിക്കാനും ഹൃദയങ്ങളെ നന്നാക്കാനും രക്തബന്ധം ഉയർത്തിപ്പിടിക്കാനും സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ളതാണ് ഈ ദിനമെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളുടെ വികാരങ്ങൾ ഒന്നിക്കുന്ന ഈ ദിവസം ബലിയർപ്പണത്തെക്കുറിച്ചും ദൈവത്തോട് കൂടുതൽ അടുക്കുന്നതിനെക്കുറിച്ചുമുള്ള പ്രാധാന്യം പ്രസംഗത്തിൽ പരാമർശിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi