Qatar

ഖത്തറിൽ ട്രാഫിക്ക് പിഴകളിൽ കുടുങ്ങിയവർക്ക് 50% ഇളവ് പ്രാബല്യത്തിൽ

ദോഹ: ഖത്തറിൽ ട്രാഫിക് കേസുകളിൽ പെട്ട് പിഴ കുമിഞ്ഞുകൂടിയവർക്ക് ആശ്വാസമാകുന്ന 50% ഇളവ് പദ്ധതി പ്രാബല്യത്തിൽ. ഖത്തർ ദേശീയദിനത്തോട് അനുബന്ധിച്ച് ഇന്നലെ മുതലാണ് ഇളവ് നിലവിൽ വന്നത്. മൂന്ന് മാസത്തേക്ക് മാത്രമാണ് ഈ അവസരം ലഭ്യമാവുക. ഇത് പ്രകാരം, പിഴയുടെ 50% ഡിസ്‌കൗണ്ട് കേസിൽ പെട്ടവർക്ക് ലഭിക്കും. മെട്രാഷ്2 വഴി പണം അടയ്ക്കാം.

അടുത്ത വർഷം മുതൽ ഖത്തറിൽ ട്രാഫിക് കേസുകൾക്കുള്ള ശിക്ഷാനടപടികൾ കടുപ്പിക്കുന്നതിന് മുന്നോടിയായാണ് ഈ അവസരം ലഭ്യമാക്കുന്നത്. ട്രാഫിക് കേസുകൾ കുമിഞ്ഞുകൂടിയവർ അവസരം പ്രയോജനപ്പെടുത്തണമെന്നു നേരത്തെ തന്നെ അധികൃതർ ആവശ്യപ്പെട്ടിരുന്നു. 

അടുത്ത വർഷം പ്രാബല്യത്തിൽ വരുന്ന പുതിയ നടപടിക്രമങ്ങളിൽ, ഫൈൻ അടയ്‌ക്കുന്നതിൽ പരാജയപ്പെട്ടവരെ രണ്ട് മാസത്തിനുള്ളിൽ ഫോളോ-അപ്പ് കേസുകളിലേക്കും സെറ്റിൽമെന്റ് വിഭാഗത്തിലേക്കും റഫർ ചെയ്യും, തുടർന്ന് കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button