Uncategorized

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ട് പ്രവേശനം അനുവദിച്ച് സൗദി അറേബ്യ

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഡിസംബർ 1 മുതൽ സൗദി അറേബ്യ നേരിട്ട് പ്രവേശനം അനുവദിക്കും. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഇതാദ്യമായാണ് സൗദി ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവീസുകൾ അനുവദിക്കുന്നത്. 

ഇന്ത്യ ഉൾപ്പെടെ 6 രാജ്യങ്ങളിൽ നിന്ന് വരുന്നവർ രണ്ടാഴ്ച, അതാത് രാജ്യങ്ങളുടെ പുറത്ത് ചെലവഴിക്കണമെന്ന നിബന്ധന നീക്കിയതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി എസ്പിഎ വ്യാഴാഴ്ച അറിയിച്ചു. ഇന്തോനേഷ്യ, പാകിസ്ഥാൻ, ബ്രസീൽ, വിയറ്റ്നാം, ഈജിപ്ത് എന്നിവയാണ് അനുമതി ബാധകമാകുന്ന മറ്റു രാജ്യങ്ങൾ.

COVID-19 വാക്‌സിനേഷൻ നില കണക്കിലെടുക്കാതെ, യാത്രക്കാർ എത്തിയതിന് ശേഷം സർക്കാർ അംഗീകൃത താമസസ്ഥലത്ത് അഞ്ച് ദിവസം ക്വാറന്റിനിൽ കഴിയണമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഏജൻസി റിപ്പോർട്ട് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button