Qatar

ഖത്തറിൽ തിരക്കേറിയ മണിക്കൂറുകളിൽ ഹെവി വാഹനങ്ങൾക്കും ബസ്സുകൾക്കും നിരോധനം

ദോഹ: നവംബർ 26 മുതൽ ഡിസംബർ 4 വരെ, ഖത്തറിൽ നിശ്ചിത റോഡുകളിൽ തിരക്കേറിയ മണിക്കൂറുകളിൽ ഹെവി വാഹനങ്ങൾക്കും ബസ്സുകൾക്കും നിരോധനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പബ്ലിക് ട്രാൻസ്‌പോർട്ട് ബസ്സുകൾക്കും സ്‌കൂൾ ബസ്സുകൾക്കും നിരോധനം ബാധകമാകില്ല. 

രാവിലെ 6 മുതൽ 8 വരെയും, ഉച്ചയ്ക്ക് 12 മുതൽ 3 വരെയും, വൈകിട്ട് 5 മുതൽ രാത്രി 10 വരെയുമാണ് നിരോധിത മണിക്കൂറുകൾ. 

നിരോധനം ബാധകമാകുന്ന റോഡുകൾ: എ റിംഗ്, ബി റിംഗ്, സി റിംഗ്, 22 ഫെബ്രുവരി, സബാഹ് അൽ അഹ്മദ് കോറിഡോർ, മുഹമ്മദ് ബിൻ ഥാനി സ്ട്രീറ്റ്, അൽ മർഖിയ സ്ട്രീറ്റ്, അൽ ഇസ്തിഖ്ലാൽ സ്ട്രീറ്റ്

അറബ് കപ്പ് സ്റ്റേഡിയങ്ങൾക്ക് പരിസരമുള്ള റോഡുകളിൽ, രാത്രി 1 മണി മുതൽ 5 മണി വരെയുള്ള സമയങ്ങളിൽ മാത്രമേ ട്രക്കുകൾക്ക് ഓടാനാവൂ. ബാക്കി മുഴുവൻ സമയവും നിരോധനമുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button