ഫോക്കസ് മെഡിക്കൽ സെന്ററും ഇന്ത്യൻകമ്മ്യൂണിറ്റി ബെനോവലന്റ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് നവംബർ 26, നാളെ ഫോക്കസ് മെഡിക്കൽ സെന്ററിൽ (നജ്മ സ്ട്രീറ്റ്) നടക്കും. ജനറൽ ഫിസിഷ്യൻ, ഒഫ്തമോളജി, ദന്തൽ, ഇ എൻ ടി കൻസൽറ്റേഷൻ എന്നിവക്ക് പുറമെ മെഡിക്കൽ ഫിറ്റ്നെസ്സ് സ്ക്രീനിംഗ്, പ്രമേഹം, രക്ത സമ്മർദ്ദ പരിശോധനയും സൗജന്യമായി ചെയ്തു കൊടുക്കും.
ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചതിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ചുള്ള ‘ആസാദി കി അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായാണ് ഖത്തറിലെ ഇന്ത്യൻ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മെഡിക്കൽ ക്യാംപ് ഖത്തറിലെ ഇന്ത്യൻ എംബസി കൾച്ചറൽ ആൻഡ് കമ്മ്യൂണിറ്റി അഫയേഴ്സ് ഫസ്റ്റ് സെക്രട്ടറി സാവിയർ ധനരാജ് ഉദ്‌ഘാടനം ചെയ്യും. രാവിലെ 7 മണി മുതൽ 11 മണി വരെയായിരിക്കും ക്യാമ്പ്.
ICBF-NIARC FREE MEDICAL CAMP@FOCUS MEDICAL CENTER എന്ന വെബ്സൈറ്റിലൂടെ മെഡിക്കൽ ക്യാമ്പിന് ബുക്ക് ചെയ്യാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക
☎️44289555, 🪀+97470494670