എക്‌സ്‌പോ ദോഹയ്ക്കായി ഒരുങ്ങി മെട്രോ സ്റ്റേഷനുകൾ; വളണ്ടിയർ പ്രോഗ്രാം ഉടൻ!
മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും നടക്കുന്ന ആദ്യത്തെ എ1 ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്‌സിബിഷനായ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എക്‌സ്‌പോ 2023 ദോഹയുടെ ഭാഗമായി, എക്‌സ്‌പോയുടെ നിറങ്ങളിൽ മെട്രോ സ്റ്റേഷനുകൾ പ്രകാശിപ്പിക്കുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.
ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന ആറുമാസം നീണ്ടുനിൽക്കുന്ന ഇവന്റ്, സുസ്ഥിരതയ്ക്കും നവീകരണത്തിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധേയമാകും.
എൻവയോൺമെന്റ് സെന്റർ & ബയോഡൈവേഴ്‌സിറ്റി മ്യൂസിയം, ഫാമിലി ആംഫി തിയേറ്റർ, ഇൻഡോർ ഡോംസ്, കൾച്ചറൽ ബസാർ, ഫാർമേഴ്‌സ് മാർക്കറ്റ്, സ്‌പോൺസർ ഏരിയ, ഗ്രാൻഡ്‌സ്റ്റാൻഡ് അരീന എന്നിവ എക്‌സ്‌പോയുടെ ഭാഗമായി പ്രത്യേകമായി ഒരുക്കും.
അതേസമയം, ഇവന്റിലേക്കുള്ള വളണ്ടിയർ റിക്രൂട്ട്‌മെന്റ് ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j