സഫാരിയുടെ ഇരുപതാം വാർഷികാഘോഷങ്ങൾക്കു തുടക്കമായി

ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ സഫാരിയുടെ ഇരുപതാം വാർഷികാഘോഷങ്ങൾക്കു തുടക്കമായി, മെയ് 14 നു അബു ഹമൂറിലെ സഫാരി മാളിൽ നടന്ന ചടങ്ങിൽ സഫാരി ഗ്രൂപ്പ് ചെയർമാൻ ശ്രീ ഹമദ് ദാഫർ അൽ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ശ്രീ അബുബക്കർ മടപാട്ടിൽ, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറൽ മാനേജറും, ഡയറക്ടറുമായ ശ്രീ. സൈനുൽ ആബിദീൻ, മാനേജിങ് ഡയറക്ടർ ശ്രീ. ഷഹീൻ ബക്കർ, മറ്റു സഫാരി മാനേജ്‌മൻ്റ് പ്രതിനിധികളോടൊപ്പം ഇരുപതു വർഷമായി സഫാരിയിൽ ജോലി ചെയ്യുന്ന സ്റ്റാഫുകളും ചേർന്ന് കേക്ക് മുറിച് ഐ ആം ട്വന്റി പ്രൊമോഷന് തുടക്കം കുറിച്ചു.
ഇരുപതു വർഷമായി ഖത്തറിൽ വെന്നിക്കൊടി പാറിച്ചുകൊണ്ടുള്ള സഫാരിയുടെ ജൈത്രയാത്രയുടെ തുടക്കം കുറിക്കുന്നത് തങ്ങളുടെ ആദ്യത്തെ ഹൈപ്പർമാർക്കറ്റ് ശാഖ 2005ൽ ഖത്തറിലെ സാൽവ്വ റോഡിൽ ആരംഭിച്ചു കൊണ്ടാണ്, തുടർന്ന് 2010 ൽ അബു ഹമൂറിൽ സഫാരി മാളും, 2019ൽ സഫാരി ഹൈപ്പർമാർക്കറ്റ് അൽ ഖോറിലും, 2022 നവംബറിൽ അൽ വക്രയിലെ ബാർവ്വ വില്ലേജിലും, ഡിസംബറിൽ ഇൻഡസ്ട്രിയൽ ഏരിയയിലും, 2024ൽ ബിർകത്ത് അൽ അവമറിലും പ്രവർത്തനം ആരംഭിച്ച സഫാരി ഇന്നും ജനമനസുകളിൽ ചിരപ്രതിഷ്ഠ നേടി മുന്നേറുകയാണ്.
സഫാരിയുടെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്തൃ ഹൃദയം കവരുന്ന തരത്തിൽ ഐ ആം ട്വൻ്റി എന്ന പേരിൽ ഒരു വലിയ ഒരു പ്രൊമോഷൻ തന്നെ ഒരുക്കിയിട്ടുണ്ട്. രണ്ടര കിലോ റോസാന ഇന്ത്യൻ ബസുമതി റൈസ് വെറും ആറു റിയാൽ എഴുപത്തിയഞ്ചു ദിർഹംസ്, അഞ്ചു കിലോ അൽ ഓസ്‌റ പഞ്ചസാരയ്ക്ക് വെറും പതിമൂന്നു റിയാൽ, സാൽവെ മസൂർ ദാൽ വെറും അഞ്ചു റിയാൽ, നൂറു ഗ്രാമിൻ്റെ ഇമ്പിരിയൽ സോപ്പ് ആറു പീസിന് വെറും നാല് റിയാൽ അമ്പതു ദിർഹംസ്, എട്ടു പീസിൻ്റെ ഹോംവേ നോൺസ്റ്റിക് കുട്വെയർ സെറ്റ് വെറും അമ്പത്തിയൊമ്പതു റിയാൽ തുടങ്ങിയവ പ്രധാന ആകർഷണങ്ങളിൽ ചിലതാണ്. ഐ ആം ട്വൻ്റി പ്രൊമോഷൻ്റെ ഓഫറുകൾ നിശ്ചിത ദിവസത്തേക്ക് മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഐ ആം ട്വൻ്റി പ്രൊമോഷനോടൊപ്പം തന്നെ നടക്കുന്ന മറ്റൊരു പ്രൊമോഷൻ ആണ് ബൈ വൺ ഗെറ്റ് വൺ പ്രൊമോഷൻ. ഈ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്പനികളുടെ തുണിത്തരങ്ങളും, പാദരക്ഷകളും, ലേഡീസ് ബാഗുകളും ഒന്ന് വാങ്ങുമ്പോൾ ഇനിയൊന്നു ഫ്രീ ആയി ലഭിക്കുന്ന തരത്തിലുള്ള പ്രൊമോഷനാണ്. സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ഐ ആം ട്വൻ്റി ഡിസ്പ്ലേയുടെ മുന്നിൽ നിന്നും ഇൻസ്റ്റാഗ്രാം ഫോട്ടോ കൊൺടെസ്റ്റ് നിബന്ധനകളനുസരിച് ഫോട്ടോ എടുക്കുകയോ, സെൽഫി എടുക്കുകയോ ചെയ്തത് അത് പോസ്റ്റ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് അയ്യായിരം റിയാലിന്റെ സഫാരി ഗിഫ്റ്റ് വൗച്ചർ സ്വന്തമാക്കാനുള്ള അവസരവും സഫാരി ഒരുക്കിയിട്ടുണ്ട്. വിജയികളാകുന്ന പത്തുപേർക്കാണ് നറുക്കെടുപ്പിലൂടെ അഞ്ഞൂറ് റിയാലിന്റെ സഫാരി ഗിഫ്റ്റ് വൗച്ചർ നേടാനാവുക.
കൂടാതെ സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും വെറും അമ്പത് റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ വഴി നറുകെടുപ്പിലൂടെ 25 ടൊയോട്ട റെയ്സ് കാറുകൾ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി വിൻ 25 ടൊയോട്ട റെയ്സ് കാർസ് മെഗാ പ്രൊമോഷൻ വഴി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഈ മെഗാ പ്രൊമോഷൻ്റെ മൂന്നാമത്തെ നറുക്കെടുപ്പ് ബർവ്വ വില്ലേജിൽ ഉള്ള സഫാരി ഹൈപ്പർമാർകെറ്റിൽ വച്ചാണ് നടക്കുന്നത്. ആദ്യ അഞ്ചു നറുക്കെടുപ്പിൽ നാല് വിജയികൾക്കും അവസാന നറുകെടുപ്പിൽ അഞ്ചു വിജയികൾക്കുമാണ് ടൊയോട്ട റെയ്സ് കാർ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നത്