QatarUncategorized
കുറഞ്ഞ ലീവിൽ കേരളത്തിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റീൻ വേണ്ട
7 ദിവസത്തിൽ കുറഞ്ഞ ലീവിൽ വിദേശത്ത് നിന്ന് സംസ്ഥാനത്തെത്തുന്ന യാത്രക്കാർക്ക് കേരളത്തിൽ നിർബന്ധിത ഹോം ക്വാറന്റീൻ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് അറിയിച്ചു.
എന്നാൽ ഇവര്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. വീട്ടിലോ ഹോട്ടലിലോ താമസിക്കാം. കര്‍ശനമായി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ഏഴ് ദിവസത്തിനുള്ളില്‍ തിരികെ മടങ്ങുകയും വേണമെന്നും മന്ത്രി പറഞ്ഞു.
പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കാണുകയാണെങ്കിൽ ബന്ധപ്പെട്ട ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും വേണം.
അതേസമയം, 7 ദിവസത്തിൽ കൂടുതൽ കേരളത്തിൽ താമസിക്കുന്നവർക്ക് 7 ദിന ഹോം ക്വാറന്റീൻ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കേരളത്തിൽ കോവിഡ് വ്യാപനം കുറയുകയാണെന്നും മന്ത്രി അറിയിച്ചു.