Qatar

ബനി ഹാജർ ഇന്റർചേഞ്ചിൽ പൂർണ്ണമായ റോഡ് അടച്ചിടൽ

ബാനി ഹാജർ ഇന്റർചേഞ്ചിന്റെ വലത് തിരിവിൽ അറ്റകുറ്റപ്പണികൾക്കായി ‘ പൂർണ്ണമായ റോഡ് അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റിയായ ‘അഷ്ഗൽ പ്രഖ്യാപിച്ചു.

അൽ ഷഹാമ സ്ട്രീറ്റിൽ നിന്ന് ദുഖാനിലേക്ക് വരുന്ന ഭാഗം റോഡ് അടച്ചിടും.

സെപ്റ്റംബർ 12 വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെയാവും അടച്ചിടൽ.

അടച്ചിടുന്ന സമയത്ത്, അൽ ഷഹാമ സ്ട്രീറ്റിൽ നിന്ന് ദുഖാനിലേക്ക് പോകുന്ന റോഡ് ഉപയോക്താക്കൾ ബാനി ഹാജർ ഇന്റർചേഞ്ച് അണ്ടർപാസ് വഴി മുന്നോട്ട് പോകാനും, തുടർന്ന് അൽ റയ്യാൻ അൽ ജദീദ് സ്ട്രീറ്റിലെ അൽ ഷാഫി ഇന്റർചേഞ്ച് ഉപയോഗിച്ച് യു-ടേൺ എടുത്ത് ദുഖാനിലേക്ക് പോകാനും നിർദ്ദേശിക്കുന്നു.

Related Articles

Back to top button