ദോഹ: റിയാദ മെഡിക്കല്‍ സെന്ററും ഖത്തറിലെ കലാ-കായിക സാംസ്കാരിക സാമൂഹിക മേഖലയിലെ നിറസാന്നിധ്യമായ ഫണ്‍ ഡേ ക്ലബും ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചു കൊണ്ട് റിയാദ മെഡിക്കല്‍ സെന്ററില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചു.
പ്രസ്തുത ക്യാംപില്‍ നൂറിലധികം രക്തദാതാക്കള്‍ പങ്കാളികളായി. ഐ സി സി വൈസ് പ്രസിഡന്റും ഫണ്‍ ഡേ ക്ലബിന്റെ ചീഫ് പേട്രണുമായ ശ്രീ സുബ്രഹ്മണ്യ ഹെബ്ബഗുലു ക്യാംപ് ഉദ്ഘാടനം ചെയ്തു. റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ സംസാരിച്ചു. ‘ഇത്തരം ക്യാംപുകളുടെ ഭാഗാമാവാന്‍ സാധിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ട്്. മാനവികതയോടുള്ള അനുകമ്പയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും ഭാഗമായ ഇത്തരം ക്യാംപുകളില്‍ ഭാഗവാക്കവുന്ന എല്ലാ രക്തദാതാക്കള്‍ക്കും ഹൃദ്യമായ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുകയാണ്.’ അദ്ദേഹം പറഞ്ഞു. ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്, ഐ സി ബി എഫ് ഇന്‍ഷൂറന്‍സ് ഹെഡ് അബ്ദുള്‍ റഊഫ് കൊണ്ടോട്ടി, ഐ സി സി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, മുന്‍ ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജ്, ഫണ്‍ ഡേ ക്ലബ് പ്രസിഡന്റ് മഞ്ജു മനോജ്, വൈസ് പ്രസിഡന്റ് സന്ദീപ്, എന്നിവര്‍ സംസാരിച്ചു.
രക്തദാന ക്യാംപില്‍ പങ്കാളികളായ മുഴുവന്‍ രക്തദാതാക്കള്‍ക്കും റിയാദ മെഡിക്കല്‍ സെന്ററിന്റെ ഡിസ്കൗണ്ട് പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5