Qatar
കൊവിഡ് മൂലം പരീക്ഷ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്തും.
കോവിഡ് ബാധിച്ചോ ബാധിതരുമായുള്ള സമ്പർക്കം മൂലമോ രണ്ടാം റൗണ്ട് പരീക്ഷ എഴുതാൻ സാധിച്ചിട്ടില്ലാത്ത, ഗ്രേഡ് 1 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കായി പരീക്ഷകൾ വീണ്ടും നടത്തുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 16 വരെയാണ് ഇവർക്കുള്ള പുനഃപരീക്ഷ. ഇത് സംബന്ധിച്ച് മന്ത്രാലയത്തിന്റെ മൂല്യനിർണ്ണയ വിഭാഗം തയ്യാറാക്കിയ സർക്കുലർ സ്വകാര്യ സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്കു നൽകി.
വീണ്ടും പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾ പൊതുജനാരോഗ്യ മന്ത്രാലയത്തിൽ നിന്ന് കോവിഡ് ബാധിച്ചതോ ബാധിതരുമായി സമ്പർക്കം പുലർത്തിയതോ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. കൂടാതെ സെപ്റ്റംബർ 1നു ശേഷം, സ്കൂളുകൾ സ്റ്റുഡന്റ്സ് അസസ്മെന്റ് ഡിപാർട്ട്മെന്റിന് ഈ വിദ്യാർത്ഥികളുടെ പേരുകളും നൽകണം.