ഖത്തറിൽ ഫാമിലി വിസിറ്റ് വീസ ലഭിക്കാൻ മിനിമം ശമ്പളം 5000 റിയാൽ
ഖത്തറില്‍ ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷിക്കാൻ കുറഞ്ഞത് 5000 റിയാൽ ശമ്പളം വേണം. വീസയുമായി ബന്ധപ്പെട്ട് ഇമിഗ്രേഷൻ വകുപ്പിൽ അപേക്ഷിവർക്ക് ലഭിച്ച വിവരമാണിത്. കുറഞ്ഞ ശമ്പളക്കാർ ഫാമിലി വിസിറ്റിങ്ങ് വിസക്ക് അപേക്ഷിക്കുമ്പോൾ വ്യാപകമായി നിരസിക്കപ്പെടുന്നതിന്റെ കാരണവും ഇതാണ്. 5000 റിയാലിന് താഴെ മാത്രം പ്രതിമാസ ശമ്പളമുള്ളവർ ഫാമിലി വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്നാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം.
അതേ സമയം കുറഞ്ഞ ശമ്പളക്കാർക്ക് ഓണ്-അറൈവൽ വീസ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കും. ഇതിനായി 6 മാസം കാലാവധിയുള്ള പാസ്‌പോർട്ടും റിട്ടേണ് വിമാനടിക്കറ്റും വേണം. നിലവിലെ സാഹചര്യത്തിൽ ഡിസ്കവർ ഖത്തറിലെ നിർദ്ധിഷ്ട ക്വാറന്റീൻ ബുക്കിംഗും തുടർന്നുള്ള ഹോട്ടൽ ബുക്കിംഗും വേണം.
ഫാമിലി വിസിറ്റ് വീസ അപേക്ഷക്ക് യോഗ്യരായവർക്ക് റിട്ടേണ് വിമാനടിക്കറ്റും ഹെൽത്ത് ഇൻഷുറൻസും നിർബന്ധമാണ്. വിസിറ്റ് വീസകളിൽ എത്തുന്നവരെല്ലാം 5000 റിയാലോ തതുല്യ തുകയോ കയ്യിലോ ഇന്റർനാഷണൽ ബാങ്ക് കാർഡിലോ കരുതണം.