Qatar
ഖത്തർ ദേശീയ ദിനം: ധനകാര്യ സ്ഥാപനങ്ങൾ രണ്ട് ദിവസം പ്രവർത്തിക്കില്ല
ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് 2023 ഡിസംബർ 17 ഞായർ മുതൽ 2023 ഡിസംബർ 18 തിങ്കൾ വരെ രണ്ട് ദിവസം അവധി ആയിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു. ക്യൂസിബിക്ക് കീഴിലുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
സ്ഥാപനങ്ങൾ ചൊവ്വാഴ്ച പൊതുജനങ്ങൾക്കായി വീണ്ടും തുറക്കും. ഡിസംബർ 17, 18 തിയ്യതികളിൽ ഖത്തറിലെ മറ്റു പൊതുസ്ഥാപനങ്ങളും അടഞ്ഞു കിടക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv