Qatarsports

അഭയാർത്ഥികൾക്കും നാടുകടത്തപ്പെട്ടവർക്കും വേണ്ടി; അഭയാർത്ഥി മേഖലകളിൽ പ്രത്യേക ഫാൻ സോണുകൾ സ്ഥാപിക്കാൻ ഖത്തർ

ഫിഫ ലോകകപ്പ് ഖത്തർ 2022 ലോകമെമ്പാടുമുള്ള ആളുകൾക്ക്, പ്രത്യേകിച്ച് അഭയാർത്ഥികൾക്കും നാടുകടത്തപ്പെട്ടവർക്കും എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി, പലസ്തീൻ, ജോർദാൻ, സുഡാൻ, ഇറാഖ്, ലെബനൻ, യെമൻ, തുർക്കി, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ അഭയാർത്ഥി കേന്ദ്രങ്ങളിൽ പ്രത്യേക ഫാൻ സോണുകൾ സ്ഥാപിക്കുമെന്ന് ഖത്തർ പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച ഖത്തർ മീഡിയ സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ലോൽവ ബിൻത് റാഷിദ് അൽ ഖാതർ, “ഖത്തർ 2022 എല്ലാവർക്കും” എന്ന പ്രമേയത്തിന് കീഴിൽ നടന്ന സംവാദത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഈ സംരംഭത്തിന് കീഴിൽ ബംഗ്ലാദേശിലെ മൂന്ന് വ്യൂവിംഗ് സെന്ററുകളിൽ പ്രതിദിനം 6,800 വരെ ആരാധകരെ പ്രതീക്ഷിക്കുന്നു. സുഡാനിലെ നാല് സ്ഥലങ്ങളിലായി പ്രതിദിനം 50,000 വരെ പ്രതീക്ഷിക്കുന്നു.

ഇറാഖിൽ, മൂന്ന് കേന്ദ്രങ്ങളിലായി പ്രതിദിനം ഏകദേശം 2,400 ആരാധകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജോർദാനിലെ 10 കേന്ദ്രങ്ങളിലായി 55,364 ആളുകൾക്കാണ് ആതിഥേയത്വം പ്രതീക്ഷിക്കുന്നത്.

“ബാധിത രാജ്യങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിൽ കായികരംഗത്തെ പങ്ക് വർധിപ്പിക്കുക, സമാധാനത്തിന്റെയും സാമൂഹിക സംയോജനത്തിന്റെയും സംസ്കാരം പ്രോത്സാഹിപ്പിക്കുക, കുടിയിറക്കപ്പെട്ടവർക്കും അഭയാർഥികൾക്കും മാനസിക പിന്തുണ നൽകുക,  ഫിഫ ലോകകപ്പ് ഖത്തർ 2022-ന്റെ സന്തോഷം പങ്കിടുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങൾ,” അൽ ഖാതർ പറഞ്ഞു.

സമാധാനവും സംവാദവും സുതാര്യതയും കൊണ്ടുവരാനും രാഷ്ട്രങ്ങളെ ഒന്നിപ്പിക്കാനുമുള്ള ഫലപ്രദമായ മാർഗമായി സ്പോർട്സിൽ ഖത്തർ എപ്പോഴും വിശ്വസിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഫിഫ ഖത്തർ 2022 ഗെയിമുകൾ പ്രദർശിപ്പിക്കുന്നതിനും സ്പോർട്സ്, വിനോദം, വിജ്ഞാനപ്രദമായ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നതിനും പങ്കാളികളുമായി സഹകരിച്ച് ഏഴ് രാജ്യങ്ങളിലായി ഏകദേശം 180,000 ഗുണഭോക്താക്കൾക്കായി ക്യുആർസിഎസ് (ഖത്തർ റെഡ് ക്രസന്റ്) വലിയ പൊതു സ്ക്രീനുകൾ സ്ഥാപിക്കുമെന്ന് ക്യുആർസിഎസിലെ റിലീഫ് ആൻഡ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഡിവിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button