WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഈദ് അവധിദിനങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങൾ ഉച്ചക്ക് 12 മണി വരെ മാത്രം

ദോഹ: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സുരക്ഷാ-സേവന കേന്ദ്രങ്ങളുടെ ഈദ് അവധിദിനങ്ങളിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. ജൂലൈ 18 മുതൽ 25 വരെയാണ് ഖത്തറിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ബക്രീദ് അവധിയെന്നു നേരത്തെ അമീറിന്റെ ഭരണകാര്യാലയം പ്രഖ്യാപിച്ചിരുന്നു. ഈ ദിവസങ്ങളിൽ, പാസ്പോർട്ട്, ട്രാഫിക്, നാഷണാലിറ്റിയും യാത്രയും സംബദ്ധിച്ച രേഖകൾ, ക്രിമിനൽ എവിഡൻസ് ആന്റ് ഇൻഫർമേഷൻ -സി.ഇ.ഐ.ഡി) തുടങ്ങിയ സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള കേന്ദ്രങ്ങൾ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാവും പ്രവർത്തിക്കുക. സുരക്ഷാ ഡിപ്പാർട്ട്‌മെന്റും ട്രാഫിക്ക് ഇൻവെസ്റ്റിഗേഷൻ സെക്ഷനും മുഴുവൻ സമയവും പ്രവർത്തിക്കും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button