Qatar
ഷാസിനുള്ളിൽ ഒളിപ്പിച്ച ഹാഷിഷ് ഖത്തർ കസ്റ്റംസ് പിടികൂടി
അൽ റുവൈസ് മാരിടൈം കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം തടഞ്ഞു. ട്രക്കിന്റെ ഷാസിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഒരു കിലോഗ്രാം വരുന്ന ഹാഷിഷ് കണ്ടെത്തിയത്. പിടിക്കപ്പെട്ട വസ്തുക്കളുടെ ചിത്രമുൾപ്പടെ ഖത്തർ കസ്റ്റംസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
എല്ലാ തരത്തിലുമുള്ള മയക്കുമരുന്നുകളും നാർക്കോട്ടിക്കോ സൈക്കോട്രോപ്പിക്കോ ഗണത്തിലുള്ള മറ്റു മരുന്നുകളും ഖത്തറിലേക്ക് കൊണ്ടുവരുന്നത് നിയമവിരുദ്ധമാണ്. ഇത്തരം മരുന്നുകൾ കടത്താൻ ശ്രമിക്കുന്നവർക്കെതിരെ ഖത്തർ കസ്റ്റംസിന്റെ മുന്നറിയിപ്പ് തുടരുകയാണ്. എല്ലാ ആധുനിക സങ്കേതങ്ങളും ശരീരഭാഷ ഉൾപ്പെടെ നിരീക്ഷിക്കാനുള്ള പരിശീലനവും സഹിതം പരിശോധന കർക്കശമാക്കിയിട്ടുണ്ട്.
https://twitter.com/Qatar_Customs/status/1433357011278782471?s=19